മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രതിഫലിക്കും, പോപ്പ് വിളി അവഹേളനം : ജി. സുകുമാരൻ നായർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മിത്തു വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. അത് സാധാരണമാണ്. മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎന്‍ ഷംസീറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ദുര്‍വ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...