മുന്നാക്ക സര്‍വേ തുടരാം : എന്‍എസ്എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പിള്‍ സര്‍വേ തുടരാം. സര്‍വേ സ്റ്റേ ചെയ്യണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. സംവരണ ഇതര ആനുകൂല്യങ്ങള്‍ സംബന്ധിച്ചാണ് സര്‍വേയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2019ലെ രാമകൃഷ്ണപിള്ള കമ്മീഷന്‍ ശുപാര്‍ശയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.

സംസ്ഥാനത്ത് സാമുഹിക -സാമ്പത്തിക-സമുദായ സര്‍വേയും സമുദായം തിരിച്ചുള്ള പ്രത്യേക സെന്‍സസും സമയബന്ധിതമായി നടത്തണമെന്നായിരുന്നു മുന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

എ.വി.രാമകൃഷ്ണപിള്ള കമ്മീഷന്‍ 2019ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണനയിലിരിക്കെ ധൃതി പിടിച്ചുള്ള സര്‍വേ ഏകപക്ഷീയവും തുല്യതക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസിന്റെ ഹര്‍ജി. സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായ സര്‍വേ നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സാമ്ബിള്‍ സര്‍വേയില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച്‌ സമഗ്രമായ ചിത്രം ലഭിക്കില്ലെന്നും നിലവിലെ കമ്മീഷന്റെ കാലാവധി തീരും മുന്‍പ് റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....