ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് എന്‍എസ്എസിന്റെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കൈക്കലാക്കിയതയാണ് ഹര്‍ജി. മാനേജ്‌മെന്റ് എന്ന നിലയില്‍ 15 ശതമാനം സീറ്റുകള്‍ക്ക് എന്‍എസ്എസിന് അര്‍ഹതയുണ്ട്. നിയമ ഭേദഗതിയിലൂടെ ഈ സീറ്റുകള്‍ കൂടി സര്‍ക്കാര്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.