എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയനിൽ വീണ്ടും അഴിച്ചു പണി ; സെക്രട്ടറിയെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ നിലവിലുള്ള ഭരണ സമിതി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റക്ക് ചുമതല കൈമാറിയതിന് പിന്നാലെ സെക്രട്ടറിയെ സ്ഥലം മാറ്റി. പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ട അടക്കം ആറു പേരെയാണ് പുറത്താക്കിയത്. നിലവിലുള്ള ഭരണ സമിതിയിലെ 11 പേരെ നിലനിര്‍ത്തിയാണ് വൈസ് പ്രസിഡന്റ് ചെയര്‍മാനായി അഡ്‌ഹോക് കമ്മറ്റി നിലവില്‍ വന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയിലാണ് രണ്ടാം തവണയും ഭരണ സമിതി പിരിച്ചു വിട്ട് അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി പിരിച്ചു വിടാന്‍ പല കാരണങ്ങളാണ് പറഞ്ഞു കേട്ടത്. അഴിമതിയാരോപണം ഒരു വിഭാഗം ഉന്നയിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട ജനറല്‍ സെക്രട്ടറിക്ക് അനഭിമതനായ കലഞ്ഞൂര്‍ മധുവുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയതാണ് ഭരണ സമിതി പിരിച്ചു വിടാന്‍ കാരണമായതെന്നാണ്.

എന്നാല്‍ കണക്ക് സംബന്ധിച്ച് ഭരണ സമിതി അംഗങ്ങള്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് സെക്രട്ടറിക്ക് ഉത്തരം ഇല്ലാതെ വന്നതാണ് ഭരണ സമിതിയിലെ ചെറുപ്പക്കാരായിട്ടുള്ളവരെ അടക്കം പുറത്താക്കാന്‍ കാരണമായത് എന്നാണ്‌ സൂചന. സെക്രട്ടറിയുടെ നടപടിക്കെതിരേ ജനറല്‍ സെക്രട്ടറിക്ക് പരാതിയും പോയി. അതിന് പിന്നാലെയാണ് പെരുന്നയില്‍ നിന്നും പത്തനംതിട്ട താലൂക്ക് യൂണിയന്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. യൂണിയന്‍ സെക്രട്ടറി വി.ആര്‍. സുനിലിനെ നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി. എ. ജീവന്‍ കുമാറിനെ പത്തനംതിട്ട താലൂക്ക് യൂണിയന്‍ സെക്രട്ടറിയാക്കി നിയമിച്ചു.

ചെറുപ്പക്കാരും പുതുമുഖങ്ങളും അടങ്ങിയ ഭരണ സമിതിയില്‍ നിന്ന് അവരെ മാത്രം തെരഞ്ഞു പിടിച്ച് പുറത്താക്കുകയും അഡ്‌ഹോക്ക് കമ്മറ്റി യുവജന പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്തതില്‍ താലൂക്ക് യൂണിയന് കീഴിലെ കരയോഗങ്ങളില്‍ എതിര്‍പ്പ് ശക്തമാണ്. താലൂക്ക് യൂണിയനിലുള്ള ഒട്ടേറെ കരയോഗങ്ങള്‍ യൂണിയന്‍ സെക്രട്ടറിക്കും നിലവിലെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കും എതിരെ പ്രമേയം പാസാക്കി. പുതിയ കമ്മിറ്റിയില്‍ ഒഴിവാക്കിയ അഖിലേഷ് കാര്യാട്ട്, പ്രദീപ് കുമാര്‍ വള്ളിക്കോട്, ശ്രീജിത്ത് പ്രഭാകര്‍ കുടമുക്ക്, അജിത് മാത്തൂര്‍, എ.ആര്‍ രാജേഷ് കുമ്പഴ എന്നിവര്‍ എന്‍എസ്എസ് നേതൃത്വത്തിന് നല്‍കിയ പരാതി ഗൗരവമായി എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് യൂണിയന്‍ സെക്രട്ടറിയുടെ സ്ഥലം മാറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...