വിദ്യാഭ്യാസ മേഖലയിലെ നീതി നിഷേധത്തിനെതിരെ എൻ ടി യു ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധ്യാപകരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും അധികാരത്തിന്റെ ധാഷ്ട്യം ഉപയോഗിച്ച് നടത്തുന്ന ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് എൻ ടി യു. അധ്യാപകരുടെ ആരോഗ്യ സംരക്ഷണത്തിനായി തുടങ്ങിയ മെഡിസിപ്പ് പദ്ധതി തന്നെ ഇതിനൊരു ഉദാഹരണമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം മനോജ്‌. ബി പറഞ്ഞു. അധ്യാപക സംഘടനകളുടെയോ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയോ അഭിപ്രായം ആരായാതെ തുടർച്ചയായ ആറാം പ്രവൃത്തിദിവസങ്ങളായ ശനിയാഴ്ചകൾ പോലും ഉൾപ്പെടുത്തി 220 അധ്യയന ദിവസങ്ങൾ ഉൾപ്പെട്ട അക്കാദമിക് കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. അശാസ്ത്രീയവും 2010ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടർ കോടതി റദാക്കിയത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്.

അധ്യാപകരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസിപ്പ് പരിഷ്കരിക്കുക, ഉച്ചഭക്ഷണ പദ്ധതി തുക കാലോചിതമായി പരിഷ്കരിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങൾ ഉയർത്തിപിടിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽ കുമാർ ജി സ്വാഗതവും പറഞ്ഞു. പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി സലികുമാർ കെ വി, ഫെറ്റോ ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ബി നായർ, സംസ്ഥാന സമിതി അംഗം ശ്രീമതി ഗിരിജ ദേവി എസ്, കെ എ വിജയകുമാർ, ഡോ രമേഷ് ആർ എന്നിവർ ആശംസകൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...