പൂജവെപ്പ് പ്രമാണിച്ച്‌ ഒക്ടോബര്‍ മൂന്നിന് വിദ്യാലയങ്ങള്‍ക്ക് അവധി നൽകണം : എന്‍ടിയു

For full experience, Download our mobile application:
Get it on Google Play

തൃശ്ശര്‍: നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബർ രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തീയതി തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ഭാരവാഹിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം. ഒക്ടോബർ 3 ന് സന്ധ്യക്ക് മുമ്പേ അഷ്ടമി അവസാനിക്കുന്നതിനാല്‍ ഇത്തവണ പൂജവെപ്പ് ഒക്ടോബർ 2 നാണ് നടക്കുക. നവരാത്രി – പൂജവെപ്പ് – വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധമായ ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള തന്ത്രി സമാജം പോലുള്ള സംഘടനകളും പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോബർ 2 ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോബർ 3 പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വാസികള്‍ 2 ന് ഗ്രന്ഥങ്ങള്‍ പൂജവെച്ച ശേഷം 3 ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതവും ആചാരലംഘനവുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് 3 -ാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ പി. വെങ്കപ്പഷെട്ടി, എസ്. ശ്യാംലാല്‍, കെ. സ്മിത, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സെക്രട്ടറിമാരായ കെ. പ്രഭാകരന്‍ നായര്‍, എ. ജെ. ശ്രീനി, എം. ശങ്കര്‍, ട്രഷറര്‍ എം. ടി. സുരേഷ്‌കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, മധ്യമേഖലാ സെക്രട്ടറി പി.ടി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...