കുമളി : സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന കുട്ടികള്‍ക്ക് നഗ്നചിത്രങ്ങളും വിഡിയോയും അയച്ചയാള്‍ അറസ്റ്റില്‍. അറക്കുളം മൂന്നങ്കവയല്‍ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയില്‍ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്. മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പതിവായി നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കുന്നത് സംബന്ധിച്ച് കുമളി പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സമൂഹ മാധ്യമങ്ങൾ വഴി കുട്ടികൾക്ക് നഗ്നചിത്രം നൽകി പ്രലോഭനം : പ്രതി അറസ്റ്റിൽ
RECENT NEWS
Advertisment