കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ വാങ്ങി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലിയെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് പിടിയിലാക്കിയത്. അഞ്ചല്‍ സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീര്‍ അലി. സഞ്ജു എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി വശീകരിച്ച് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച ഷെമീര്‍ അലി പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ വാങ്ങി. പരാതിക്കാരിയുടെ സുഹൃത്തുമായി ഷെമീര്‍ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ നോക്കി. ഇതോടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഷെമീര്‍ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























