മുംബൈ: നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു.മുംബൈ മലാഡിലെ പാസ്കല്‍ വാഡിയില്‍ രേഖ നിഷാദ് (35) ആണ് മരിച്ചത്.എലികളെ കൊല്ലാന്‍ വിഷം കലര്‍ത്തിയ തക്കാളി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്ന് യുവതി ആശുപത്രിയില്‍ വെച്ച് പോലീസിന് മൊഴി നല്‍കി. ടി.വി കാണുന്നതിനിടെ അബദ്ധത്തില്‍ ഈ തക്കാളി നൂഡില്‍സില്‍ ഇടുകയായിരുന്നു.ജൂലൈ 20 നാണ് സംഭവം. നൂഡില്‍സ് കഴിച്ച ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഖ ചികിത്സയ്ക്കിടെ ബുധനാഴ്ചയാണ് മരിച്ചത്.ഭര്‍ത്താവിനും സഹോദരനുമൊപ്പം താമസിക്കുന്ന രേഖ കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകട മരണമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നൂഡിൽസിൽ എലിവിഷം ചേർത്ത തക്കാളി മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു
RECENT NEWS
Advertisment