നൂഡിൽസിൽ എലിവിഷം ചേർത്ത തക്കാളി ​മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു.മുംബൈ മലാഡിലെ പാസ്കല്‍ വാഡിയില്‍ രേഖ നിഷാദ് (35) ആണ് മരിച്ചത്.എലികളെ കൊല്ലാന്‍ വിഷം കലര്‍ത്തിയ തക്കാളി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്ന് യുവതി ആശുപത്രിയില്‍ വെച്ച്‌ പോലീസിന് മൊഴി നല്‍കി. ടി.വി കാണുന്നതിനിടെ അബദ്ധത്തില്‍ ഈ തക്കാളി നൂഡില്‍സില്‍ ഇടുകയായിരുന്നു.ജൂലൈ 20 നാണ് സംഭവം. നൂഡില്‍സ് കഴിച്ച ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേഖ ചികിത്സയ്ക്കിടെ ബുധനാഴ്ചയാണ് മരിച്ചത്​.ഭര്‍ത്താവിനും സഹോദരനുമൊപ്പം താമസിക്കുന്ന രേഖ കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകട മരണമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...