തൃശൂർ; സ്വകാര്യബസിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോക്സോ ആക്ട് പ്രകാരം ശിക്ഷിച്ച് തൃശൂർ കോടതി. പുത്തൻചിറ സ്വദേശി ആലപ്പാട്ട് വീട്ടിൽ വർഗീസിനെയാണ് കോടതി ശിക്ഷിച്ചത്. ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് വർഗീസിന് ശിക്ഷ വിധിച്ചത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് കൊടുങ്ങല്ലൂർ റൂട്ടിലുള്ള ബസിൽ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെയായിരുന്നു ഇയാളുടെ നഗ്നതാപ്രദർശനം.
കൊടുങ്ങലൂർ കാര ജങ്ക്ഷനിൽ ഇറങ്ങിയ കുട്ടികളെ പ്രതി പിൻതുടർന്നു മിഠായി വാങ്ങി തരാമെന്നുപറഞ്ഞ് അടുത്തുകൂടുകയായിരുന്നു. ഭയന്ന കുട്ടികൾ അടുത്ത വീട്ടിലേക്കു ഓടി വിവരം അറിയിച്ചു. തുടർന്ന് നാട്ടുകൾ പ്രതിയെ തടഞ്ഞുവെച്ചു പോലീസിലേൽപിക്കുകയായിരുന്നു. പിന്നീട് കൊടുങ്ങല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേക്ഷണം നടത്തിയത്. സമൂഹത്തിനു സന്ദേശം നൽകുന്ന രീതിയിൽ പ്രതിക്ക് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































