പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നി​ൽ നഗ്നത പ്രദർശനം നടത്തി ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നി​ൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷാണ് (30) കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയും സുഹൃത്തും ട്യൂഷന് പോകാനായി രണ്ടാംകുറ്റി കെ.സി മുക്കിന് സമീപത്ത് എത്തിയപ്പോൾ ഇയാൾ വഴിചോദിക്കാനെന്ന വ്യാജേന പെൺകുട്ടിയെ സമീപിക്കുകയും പിന്നീട് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

അടുത്ത ദിവസവും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.സി മുക്കിൽ എത്തിയ പെൺകുട്ടികളെ ഇയാൾ ദുരുദ്ദേശത്തോടെ സമീപിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ്, നിസാമുദ്ദിൻ, സന്തോഷ്, സി.പി.ഒ ബിന്ദുമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത്...

പരീക്ഷാ ക്രമക്കേട് : ‘കോൺഗ്രസ് പുനർചിന്തനം നടത്തണം’ ; രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി...

0
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...