കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗം ബസിന് കല്ലെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് സ്വദേശി മണിക്കുട്ടനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

ബസിനകത്ത് വെച്ച് മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ ബസിന് കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം. വെള്ളനാട് പഞ്ചായത്ത് മുൻ അംഗമായ മണിക്കുട്ടൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...