വനിതാ ഹോസ്റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ രണ്ടു പുരുഷന്‍മാരുടെ നഗ്‌നതാ പ്രദര്‍ശനം ; പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ രണ്ടു പുരുഷന്‍മാരുടെ നഗ്‌നതാ പ്രദര്‍ശനം. ഇരുചക്രവാഹനങ്ങളില്‍ എത്തിയ ഇരുവരും നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീലചേഷ്ടകള്‍ കാണിക്കുകയായിരുന്നു എന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റെലിലെ വിദ്യാര്‍ഥിനികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി പോലീസിന് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. മുണ്ടും ഷര്‍ടും ധരിച്ച്‌ ബുള്ളറ്റിലും സ്‌കൂടെറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റെലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. 30 സെകന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പോലീസിന് നല്‍കിയത്.

ഇരുവരും ഹെല്‍മെറ്റും മാസ്‌കും ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്. വാഹനങ്ങളുടെ നമ്പറും ദൃശ്യങ്ങളില്‍ വ്യക്തമല്ല. കഴിഞ്ഞ കുറച്ചുദിവസമായി ഹോസ്റ്റെലിന് മുന്നില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ മാനസിക വിഷമത്തിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഏതാനം കുട്ടികള്‍ ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ഇത് ഹോസ്റ്റെല്‍ വാര്‍ഡനെ കാണിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പ്രതികളെ പിടികൂടാന്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. മേഖലയില്‍ വ്യാപകമായ പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...