യുവതികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവതികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. അത്തോളിയിലെ ഫാന്‍സി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സഹോദരിമാരായ യുവതികള്‍ക്കുനേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ സ്വദേശി കായക്കലകത്ത് മിഥുനെ (30) പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയപ്പോള്‍ യുവാവും കടയില്‍ കയറി. കടക്കാരന്‍ അലമാരയില്‍നിന്ന്​ സാധനങ്ങള്‍ എടുക്കുന്ന സമയത്താണ് യുവാവ് യുവതികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. യുവതികള്‍ ബഹളം വെച്ചതോടെ യുവാവ് പുറത്തേക്ക് ഓടി. കടക്കാരും നാട്ടുകാരും യുവാവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അത്തോളി പോലീസ് സബ്​ ഇന്‍സ്പെക്ടര്‍മാരായ ഹബീബുല്ല, കെ.ടി. രഘു എന്നിവര്‍ യുവാവിനെ കസ്​റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മയെയും ഭാര്യയെയും സ്​റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...