കോയമ്പത്തൂര്‍: പെട്രോള്‍ ബങ്കിലെ വനിതാ ജീവനക്കാര്‍ ജോലിസ്ഥലത്തെ മുറിയില്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സായിബാബ കോളനിയിലെ കൃഷ്ണപ്പൻ നഗറിലാണ് സംഭവം. പെട്രോൾ ബങ്കിലെ ജോലിക്കാരായ മണികണ്ഠന്‍, സുബാഷ്, മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് പറഞ്ഞു.
നാലുമാസം മുന്‍പ് പെട്രോൾ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസ്സിംഗ് റൂമിൽ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുബാഷ് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈൽ പരിശോധിക്കുമ്പോള്‍ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ഫോൺ തകർക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.