കാക്കനാട്: യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോേളജില്‍ എത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു . കുട്ടിക്ക് സാധ്യമായ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി . കഴിഞ്ഞ ദിവസമാണ് നിരവധി കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുണ്ട് .
എറണാകുളം മെഡിക്കല്‍ കോേളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്നു. അതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.