കോന്നി : കഴിഞ്ഞ ദിവസം കണ്ണൂർ പേരാവൂർ നെടുമ്പുറം ചാലിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച കോന്നി കുമ്മണൂർ സ്വദേശി നെടിയകാല പുത്തൻ വീട്ടിൽ ഷെഫീഖ് നാസർ, നദീറ റഹിം ദമ്പതികളുടെ മകളായ രണ്ടര വയസുകാരി കുഞ്ഞുനുമ്മ തസ്ലിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ ആരോഗ്യ മന്ത്രി വീണ ജോർജ്, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ എന്നിവർ വീട്ടിൽ എത്തി.ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചിലവിട്ടു. കണ്ണൂരിൽ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം ആയിരുന്നു കുട്ടി. അവിടെ നെടുംപുറം ചാലിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആണ് കുഞ്ഞ് മരണപ്പെടുന്നത്. പിന്നീട് കുമ്മണ്ണൂർ ജുമാ മസ്ജിദിൽ ഖബർ അടക്കുകയായിരുന്നു.
ഉരുൾ പൊട്ടലിൽ മരിച്ച കുഞ്ഞുനുമ്മ തസ്ലിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രിയും കളക്ടറും എത്തി
RECENT NEWS
Advertisment