കെ ഫോൺ ; ഗാർഹിക ഇന്റർനെറ്റ് കണക്ഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് , നടപടിക്രമങ്ങൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക ഇന്റർനെറ്റ് കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. കെ ഫോണിന്റെ പ്രവർത്തനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് അപേക്ഷകരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയത്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഗാർഹിക കണക്ഷൻ നൽകാനുള്ള നടപടി ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കുന്നതാണ്. മുൻഗണനാക്രമത്തിലാണ് കണക്ഷൻ നൽകുക. വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ഇതുവരെ 5500-ലധികം സർവീസ് പ്രൊവൈഡർമാർ സന്നദ്ധത അറിയിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ആറ് മാസത്തിനിടയിൽ പരമാവധി കണക്ഷനുകൾ ഉറപ്പുവരുത്താനാണ് സർക്കാരിന്റെ നീക്കം.

നിലവിൽ, 10,000- ലധികം വീടുകളിലും, 18,000-ലധികം ഓഫീസുകളിലും കെ ഫോൺ കണക്ഷൻ ലഭ്യമാണ്. കെ ഫോണിന്റെ താരിഫുകൾ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഒരു മാസത്തേക്ക് 299 രൂപ നിരക്കിലുള്ള പ്ലാനാണ് ഏറ്റവും ചെലവ് കുറഞ്ഞത്. ഈ പ്ലാനിന് കീഴിൽ 3,000 ജിബി വരെയാണ് ഉപയോഗിക്കാൻ കഴിയുക. ഉപഭോക്താക്കൾക്ക് ‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെ കണക്ഷന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....