സിവിൽ സർവീസ് രംഗത്തേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നു ; ജില്ലാ പോലീസ് മേധാവി വി.അജിത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തുനിന്നും സിവിൽ സർവീസ് രംഗത്തേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതുമായും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണെന്നും ജില്ലാ പോലീസ് മേധാവി വി.അജിത്ത്. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിജയദശമി ആഘോഷവും വിദ്യാരംഭവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്മക്കെതിരെ നന്മയുടെ വിജയമാണ് വിജയദശമി ആഘോഷമെന്നും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും വ്യക്തിക്കും ഉണ്ടാകുന്ന നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ശ്രീനാരായണ ഗുരുദേവൻ നടത്തിയതെന്നും ഗുരുദേവന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വഴിത്തിരിവായിരുന്നു 1912ലെ ശിവഗിരിയിലെ ശാരദ പ്രതിഷ്ഠയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ മാനേജർ കെ പത്മകുമാർ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി വി അജിത്ത്, അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ, യാക്കുബ് റമ്പാൻ കോർ എപ്പിസ്കോപ്പ, കൊല്ലം ശ്രീനാരായണ വനിതാ കോളേജ് അധ്യാപിക ഡോ. ശില്പ ശശാങ്കൻ, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിന്ധു പവിത്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, സ്കൂൾ സെക്രട്ടറി സി എൻ വിക്രമൻ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ആർ സലീലനാഥ്, രാജേഷ്.ജി, പ്രിൻസിപ്പാൾ സിന്ധു പവിത്രൻ, പിടിഎ പ്രസിഡണ്ട് സജി, ബിന്ദു.പി, രജിത കെ.ആർ, ലേഖ.എസ്, ബിജിമോൾ.വി, രമ്യ.ശശി, ജയിനമ്മ ജോർജ്, ദിവ്യാ സദാശിവൻ, ബിനേഷ്. പി. എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട്...

ക്ഷേമപെൻഷൻ ഇനിമുതൽ കിടപ്പുരോഗികൾക്കുമാത്രം വീട്ടിലെത്തിക്കാൻ തീരുമാനം ; സഹകരണ ബാങ്കുകളെ ഒഴിവാക്കും

0
തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള...

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയാണെന്നത് പ്രശ്നമില്ല ; ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകുമെന്ന്...

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...