നഞ്ച് കലക്കി മീൻപിടുത്തം ; കൈപ്പട്ടൂർ പമ്പ് ഹൗസിൽനിന്ന് പമ്പിങ്‌ ജല അതോറിറ്റി നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : അച്ചൻകോവിലാറ്റിൽ നഞ്ച് കലക്കി മീൻപിടിക്കാൻ തുടങ്ങിയതോടെ കൈപ്പട്ടൂർ പമ്പ് ഹൗസിൽനിന്ന് പമ്പിങ്‌ ജല അതോറിറ്റി നിർത്തിവെച്ചു. കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനമാണ് താത്‌കാലികമായി നിർത്തിയത്. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണ് ജല അതോറിറ്റിയുടെ നടപടി. പരിശോധനയ്ക്കായി ആറ്റിലെ വെള്ളം ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് ഓമല്ലൂർ മുള്ളനിക്കാട് ഭാഗത്ത് സാമൂഹികവിരുദ്ധർ ആറ്റിൽ നഞ്ച് കലക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽനിന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാൽ നഞ്ച് കലക്കിയ സംഘത്തെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ പോലീസ് സംഘം മടങ്ങി.
ശനിയാഴ്ച രാവിലെ കൈപ്പട്ടൂർ പാലത്തിന് താഴെയായി വലയുമായി സംഘം വീണ്ടും മീൻപിടിത്തം ആരംഭിച്ചു. പാലത്തിന് സമീപമാണ് ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. നഞ്ച് കലക്കി ആറ്റ് വെള്ളം മലിനമാക്കപ്പെട്ടതായി സംശയമുയർന്നതോടെ പമ്പിങ്‌ നിർത്തി. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്‌ ജോൺസൺ വിളവിനാലും ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൈപ്പട്ടൂർ പമ്പ് ഹൗസിൽനിന്നാണ് അതോറിറ്റി ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...