കോഴിക്കോട് : ലിംഗ നീതി വിഷയം ഉയര്‍ത്തിയ ഹരിത നേതാക്കളെ തള്ളിക്കൊണ്ട് മുസ്ലിംലീഗിലെ വനിതാ നേതാവ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്ബോള്‍ മുസ്ലിം ആണെന്ന് മറക്കരുതെന്ന് ഹരിത നേതാക്കള്‍ക്ക് വനിതാ ലീഗ് നേതാവ് നുര്‍ബിന റഷീദ് ഉപദേശിച്ചു. സിഎച്ച് അനുസ്മരണ ഏകദിന സെമിനാറില്‍ സംസാരിക്കവെ ആയിരുന്നു നൂര്‍ബിനയുടെ പരാമര്‍ശങ്ങള്‍. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് വ്യക്തമാക്കിയായിരുന്നു അഡ്വ. നൂര്‍ബിനയുടെ പ്രതികരണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുതെന്ന് ഹരിത നേതാക്കളെ ഓര്‍മ്മിപ്പിച്ച നൂര്‍ബിന മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.
ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്. മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലീഗിന്റെ അതേ രാഷ്ട്രീയമാണ് പോഷക സംഘനകള്‍ക്കും വേണ്ടത്. മുസ്ലിം എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാവണം എല്ലാ പ്രവര്‍ത്തനവും. ലിംഗ ന്യൂനപക്ഷത്തിനായ നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്ന നൂര്‍ബിന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്ബോള്‍ മുസ്ലിം അണെന്ന് മറക്കരുത് ഹരിത നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.