Sunday, April 14, 2024 8:37 pm

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്‌സിന് നേരെ ആക്രമണം : യുവതിക്ക് സാരമായ പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്‌സിന് നേരെ ആക്രമണം. മുഖത്തെ എല്ലിന് പൊട്ടല്‍. മൂന്നു തവണ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുന്നതിനിടെ റോഡില്‍ വീണ നഴ്സിന്‍റെ മുഖത്തെ എല്ലിന് പൊട്ടലുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്‌സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് ആക്രമിച്ചത്. ഞായറാഴ്ചയാണ് ശാന്തിയെ സ്‌കൂട്ടറിലെത്തിയ ആള്‍ ആക്രമിച്ചത്.

Lok Sabha Elections 2024 - Kerala

ശാന്തിയുടെ സ്‌കൂട്ടറില്‍ അക്രമി മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു. റോഡില്‍ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടുകയും കാല്‍മുട്ടിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. റോഡില്‍ തെറിച്ചുവീണ ശാന്തിയെ പിന്നാലെ എത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ കാറില്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് ശാന്തി പറഞ്ഞു. 24ാം തീയതി രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആളൊഴിഞ്ഞ ഭാഗത്ത് വെച്ച്‌ പിന്നാലെ വന്ന സ്കൂട്ടര്‍ തന്‍റെ സ്കൂട്ടറില്‍ ഇടിച്ചതെന്ന് ശാന്തി പറയുന്നു. മദ്യപിച്ച്‌ ബാലന്‍സ് നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ വണ്ടിയില്‍ ഇടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീണ്ടും ഇടിച്ചു. രണ്ടാമത് ഇടിച്ചപ്പോള്‍ സ്കൂട്ടര്‍ മറിയാന്‍ തുടങ്ങി. അപ്പോള്‍ മൂന്നാമതും ഇടിക്കുകയായിരുന്നു.

ഇതോടെ താന്‍ റോഡിലേക്ക് തെറിച്ചുവീണതായും ശാന്തി . എന്നാല്‍ ഈ സമയം പിന്നാലെ ഒരു കാര്‍ വരുന്നത് കണ്ട അക്രമി അതിവേഗം അവിടെനിന്ന് ഓടിച്ചുപോകുകയായിരുന്നു. മോഷണശ്രമമാണോ, ആക്രമിക്കാനുള്ള ശ്രമമാണോ എന്നറിയില്ലെന്നും ശാന്തി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സ്യപാടങ്ങളാൽ സമൃദ്ധമായ എഴുപുന്ന-നീണ്ടകര മേഖലയിൽ മത്സ്യബന്ധനവും വിൽപനയും സജീവമാകും

0
അരൂര്‍: മത്സ്യപാടങ്ങളാൽ സമൃദ്ധമായ എഴുപുന്ന-നീണ്ടകര മേഖലയിൽ ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ മത്സ്യബന്ധനവും...

സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0
ലാഹോര്‍: പാകിസ്താന്‍ ജയിലില്‍ വെച്ച് 2013 ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍...

മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി ; കായംകുളം സിപിഎമ്മിലെ പ്രശ്നങ്ങൾക്ക് പരിഹാരം

0
ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചയായി കായംകുളത്ത് സി പി എമ്മിൽ നിലനിന്നിരുന്ന പ്രതിസന്ധി...

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര തിങ്കളാഴ്ച (15)

0
കോന്നി: അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30...