Friday, April 26, 2024 1:17 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

യുവജന കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല അദാലത്ത് 28 ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ 28 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസിനും 40 വയസിനും മധ്യേയുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.

ശബരിമല യോഗം ഓണ്‍ലൈനായി ചേരും
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 28 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം ഓണ്‍ലൈനായി നടക്കും.

ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29ന്
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും.

ജില്ലയിലെ വിവിധ ബാങ്കുകള്‍ മേളയില്‍ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതിപത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകുന്നേരം നാലു വരെയാണ് മേള.

ജില്ലാ വികസനസമിതി യോഗം നവംബര്‍ ആറിന്
പത്തനംതിട്ട ജില്ലാ വികസനസമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം നവംബര്‍ ആറിന് ശനിയാഴ്ച രാവിലെ 11 ന് ഓണ്‍ലൈനായി നടക്കും.

കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ തുടരുന്നു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി എന്നീ കോഴ്സുകളിലേക്കും അപേക്ഷ തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ.ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ഓമല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് വിതരണം
2018, 2019, 2020 വര്‍ഷങ്ങളില്‍ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്സ്, സ്‌കോളര്‍ഷിപ്പ് നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ തിരിച്ചറിയല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തി തുക കൈപ്പറ്റണമെന്ന് ഓമല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

വനിതാ ഐ.ടി.ഐ മെഴുവേലിയില്‍ വിവിധ ട്രേഡുകളില്‍ സീറ്റ് ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി (28.10.21) ഉച്ചയ്ക്കു ശേഷം മൂന്നു വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
പത്തനംതിട്ട കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റിക്കൊണ്ടിരിക്കുന്ന എല്ലാവരും ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും അതോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പെന്‍ഷണറുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട – 689645.

ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള മൂന്നാം സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്കുളള മൂന്നാം സ്പോട്ട് അഡ്മിഷന്‍ വെളളിയാഴ്ച (ഒക്ടോബര്‍ 29) നടത്തും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ആയിരിക്കും. പത്തനംതിട്ട ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അധ്യാപക ഒഴിവ് ; കൂടിക്കാഴ്ച വെള്ളിയാഴ്ച
അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുളള ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ബോട്ടണി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -1, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഇക്കണോമിക്സ് -1 തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി വെളളിയാഴ്ച (ഒക്ടോബര്‍ 29)രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

വയോരക്ഷ പദ്ധതിയില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് ധനസഹായം
സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന ‘വയോരക്ഷ’ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 – 2325168.

ശുദ്ധമായ പാലുത്പാദനം-പരിശീലന പരിപാടി
ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്റൂം പരിശീലന പരിപാടി നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പ്രവേശനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്ട്രേഷന്‍ഫീസ് 20 രൂപ. താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍ നവംബര്‍ ഒന്നിന് രാവിലെ 11 ന് മുമ്പായി 8075028868, 9947775978 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട പി.എം.ജി.എസ്.വൈ- പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു) ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷം ആണ്. അക്രഡിറ്റഡ് എഞ്ചിനീയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് (ഓട്ടോകാഡ്, ലെവല്‍സ് എടുക്കുന്നതിലെയും മറ്റു ഗവണ്‍മെന്റ് പദ്ധതികളിലെയും പ്രവൃത്തി പരിചയം അഭികാമ്യം) അക്രഡിറ്റഡ് ഓവര്‍സിയര്‍:- യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (പ്രവൃത്തി പരിചയം അഭികാമ്യം). യോഗ്യരായ അപേക്ഷകര്‍ നവംബര്‍ 10 ന് വൈകുന്നേരം അഞ്ചിനകം ഓഫീസ് ഓഫ് ദ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.ഐ.യു), പി.എം.ജി.എസ്.വൈ, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റായോ, നേരിട്ടോ അപേക്ഷന്റെ വയസ്്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളില്‍ എടുത്ത തീയതി രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പതിച്ചിരിക്കണം.

രാത്രികാല മൃഗചികിത്സ സേവനത്തിന് അപേക്ഷ ക്ഷണിച്ചു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 10ന് പകല്‍ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 10ന് പകല്‍ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2322762.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...