കാരുണ്യത്തിന്റെ മാലാഖമാര്‍ക്ക് കോന്നിയുടെ ആദരം

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോക നേഴ്‌സിംഗ് ദിനാചരണത്തിന്റെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സ്മാരെ ആദരിച്ചു. അഡ്വ.കെ.യുജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ നടന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തെല്ലായിടത്തും സ്വന്തം ജീവന്‍പോലും സുരക്ഷിതമല്ലാതിരിക്കെ നഴ്‌സുമാര്‍ രോഗികളെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരുന്ന കാഴ്ചയാണു കാണുന്നത്. ഈ മഹത്തായ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുക്കുന്ന നഴ്‌സുമാര്‍ അങ്ങേയറ്റം ആദരവര്‍ഹിക്കുന്നവരാണെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ലോക നഴ്‌സിംഗ് ദിനാചരണം താലൂക്ക് ആശുപത്രിയില്‍ നിലവിളക്ക് കൊളുത്തി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എല്ലാ നഴ്‌സുമാര്‍ക്കും പൂക്കള്‍ നല്കി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നഴ്‌സുമാരുടെ സംരക്ഷണത്തിനായി എം.എല്‍.എ താലൂക്ക് ആശുപത്രിക്ക് പി.പി.ഇ കിറ്റും കൈമാറി. 50 പി.പി.ഇ കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോര്‍ജ് എം.എല്‍.എയില്‍ നിന്നും ഏറ്റുവാങ്ങി.

എല്ലാ നഴ്‌സുമാരും എം.എല്‍.എ കൈമാറിയ ദീപം കയ്യിലേന്തി കോവിഡിനെതിരെ പോരാടുന്ന ലോകത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നഴ്‌സുമാര്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ:ഗ്രേസ് മറിയം ജോര്‍ജ്, ആര്‍.എം.ഒ ഡോ: അരുണ്‍ ജയപ്രകാശ്, ഡോ: ഗിരീഷ്, ഹെഡ് നഴ്‌സുമാരായ പി.വി.ചന്ദ്രമതി, എസ്.ശ്രീലത, ഇ.അസീന, താലൂക്ക് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...