കൊച്ചി : നേഴ്‌സിന്റെ സന്ദേശം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തി ഡോക്ടറും രംഗത്ത്. കളമശ്ശേരിയില്‍ കോവിഡ് രോഗികള്‍ കൊല്ലപ്പെടുന്നു. കളമശേരി മെഡി- കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും രംഗത്തെത്തിയതോടെ സംഭവം പുതിയ വഴിത്തിരിവിലായി.
സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ വിഷയമാണ്. ഓക്സിജന്‍ മാസ്ക് അഴിഞ്ഞ നിലയിലും വെന്‍റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില നഴ്‍സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ യഥാസമയം അറിയിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഡോ. നജ്‍മ പറഞ്ഞു.