നേഴ്സുമാരുടെ ശമ്പള വർധന ; ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചർച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചർച്ച. യുഎൻഎ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പള വർധനവിൽ പൊതുജനാഭിപ്രായം തേടിയുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ യുഎൻഎ സമരത്തെ തുടർന്ന് ചില മാനേജ്മെന്റുകൾ ശമ്പളം വർധിപ്പിച്ചിരുന്നു. എന്നാൽ തൃശൂർ അമല ജൂബിലി ആശുപത്രികൾ ഇതിൽ നിന്നും വിട്ട് നിന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടന സമരം കടുപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുഎൻഎ പ്രതിനിധികളുമായി ആരോഗ്യവകുപ്പിൻ്റെ ചർച്ച.

തൃശ്ശൂരിൽ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നേഴ്‌സുമാർ നടത്തിയ സമരത്തിൽ സംഘർഷമുണ്ടാവുകയും കലക്ട്രേറ്റിൽ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....