സ്വകാര്യ ആശുപത്രികള്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നില്ല : നേഴ്‌സുമാര്‍ സമരത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ ഇന്ന് കരിദിനം ആചരിക്കുകയാണ്. ജനുവരി 15ന് സൂചന പണിമുടക്കും അതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കുമെന്നാണ് സ്വകാര്യ ആശുപത്രികളുടെ നേഴ്സുമാരുടെ സംഘടന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത് അവരുടെ ആവശ്യം ശമ്പള വർദ്ധനവാണ് . ഈ വിഷയത്തിൽ ഞാൻ ഉൾപ്പെടുന്ന നേഴ്സുമാർ അല്ലാത്ത സാധാരണ പൗരന് എന്താണ് കാര്യം എന്ന് ചോദിച്ചാൽ നമ്മൾ എല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ചികിത്സാപരമായി സ്വകാര്യ ആശുപത്രികളെ തീർച്ചയായും ആശ്രയിക്കേണ്ടി വരും അവിടെയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അവരുടെ പേജിൽ പറഞ്ഞിരിക്കുന്ന ഒരു വാചകം എന്റെ ശ്രദ്ധ ആകർഷിച്ചത്. അവരുടെ വാക്കുകൾ തന്നെ ശ്രദ്ധിക്കൂ .

“വേതന വർദ്ധനവിനായി നഴ്സുമാർ വീണ്ടും തെരുവിലേക്ക്. 2018 ന് ശേഷം ശമ്പളവർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പ്രളയം , കോവിഡ് എന്ന് പറഞ്ഞ് കോടികൾ ലാഭമുണ്ടാക്കിയ മാനേജ്മെന്റുകൾ ഒരു രൂപ പോലും നഴ്സുമാർക്ക് കൂട്ടിയിട്ടില്ല. ഇതു മാത്രമല്ല ഹോസ്പിറ്റൽ ചാർജുകൾ ഇരട്ടി കണക്കിന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു . ഇന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് നിത്യ ജീവിതം തള്ളിനീക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ നഴ്സുമാർ വീണ്ടും ഇറങ്ങുകയാണ്. നീതി നേടി.”

ഹോസ്പിറ്റൽ ചാർജുകൾ ഇരട്ടി കണക്കിന് വർദ്ധിപ്പിക്കുകയും ചെയ്തു ഇതു പറയുന്നത് വേറെ ആരും അല്ല ആശുപത്രികളിൽ ജോലിചെയ്യുന്ന നേഴ്സുമാർ തന്നെയാണ് അവർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ട് താനും അതിനാൽ തന്നെ ആ വാക്കുകൾ തള്ളിക്കളയുവാൻ ആകുമോ?? രോഗം ബാധിച്ച എത്തുന്ന രോഗിയെയും അവരുടെ ബന്ധുക്കളെയും പിഴിഞ്ഞ് ലാഭം കൊയ്യുന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റ്. ഇവിടെയാണ് പാർലമെന്റ് പാസാക്കിയതും ഇതിനെ തുടർന്ന് ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരള നിയമസഭ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന “ഹോസ്പിറ്റൽ എസ്റ്റാബ്ലിഷ് നിയമം” എവിടെപ്പോയി എന്ന് ചിന്തിക്കുന്നത് അത് വെറുതെ പേപ്പറിൽ മാത്രം ഒതുങ്ങി അല്ലെങ്കിൽ അത് പ്രാബല്യത്തിൽ വരുത്തുവാൻ സ്വകാര്യ ആശുപത്രികളിലെ കുത്തക മുതലാളിമാർ അനുവദിച്ചില്ല ഇന്നേദിവസം വരെ അത് ഒരു സ്വകാര്യ ആശുപത്രികളിലും നിലവിൽ വന്നിട്ടില്ല. അമിത ലാഭവും പണക്കൊഴുപ്പും ഉള്ളതുകൊണ്ട് കേസുനടത്തുവാൻ സ്വകാര്യ മാനേജ്മെന്റുകൾക്ക് ബുദ്ധിമുട്ടുമില്ല സാധാരണക്കാരന്റെ അവസ്ഥ മാത്രം പരിതാപകരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....