പബ്ലിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമന ഉത്തരവ് ; ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് സമരത്തില്‍ അയവുവരാതെ ചര്‍ച്ച. നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നം പഠിച്ച ശേഷം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ വാക്കാലുള്ള ഉറപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നഴ്‌സിംഗ് സംഘടന. ചര്‍ച്ചയില്‍ തീരുമാനമാകാത്തതോടെ അനിശ്ചിതകാല സത്യഗ്രഹം തുടരുമെന്നും നഴ്‌സിംഗ് സംഘടനകള്‍ അറിയിച്ചു. മരവിപ്പിച്ച പബ്ലിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമന ഉത്തരവ് പിന്‍വലിക്കണമെന്നാണ് നഴ്‌സിംഗ് സംഘടനകളുടെ ആവശ്യം.

നഴ്‌സിംഗ് സ്‌കൂളുകളിലെ പബ്‌ളിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമനത്തിലാണ് ഗവണ്‍മെന്റ് നഴ്‌സിംഗ് അസോസിയേഷനും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സംഘടനയും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. പ്രമോഷന്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് പ്രവേശിക്കാനെത്തിയപ്പോഴാണ് മൂന്നു ദിവസം മുമ്പ് ഇറക്കിയ ഉത്തരവ് മരവിപ്പിച്ചതായി അറിയിപ്പ് ലഭിക്കുന്നത്. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ഗസറ്റഡ് നിയമനം നിഷേധിച്ചതിന് പിന്നില്‍ സ്റ്റാഫ് നഴ്‌സിംഗ് സംഘടനയുടെ സമ്മര്‍ദ്ദമെന്നാണ് ജെ.പി.എച്ച് നഴ്‌സുമാരുടെ ആരോപണം. എന്നാല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ വേണ്ട യോഗ്യതയില്ലാത്തതാണ് എതിര്‍പ്പിന് കാരണമെന്ന് സ്റ്റാഫ് നഴ്‌സിംഗ് അസോസിയേഷന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...