കാഞ്ഞങ്ങാട് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വദേശി ചൈതന്യയാണ് മരിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ആരോപിച്ച് നഴ്സിങ് വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

ഹോസ്റ്റൽ വാർഡൻ മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നായിരുന്നു വിദ്യാർഥികളുടെ ആരോപണം. പ്രതിഷേധം കനത്തതോടെ ഹോസ്റ്റൽ വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ആശുപത്രി എംഡി ഷംസുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്. ആത്മഹത്യ ശ്രമത്തിന് ശേഷം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ചൈതന്യ. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നില്ലെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....

എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ

0
തിരുവനന്തപുരം: എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള...

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...