സര്‍ക്കാര്‍ വീഴ്ച മറച്ചുവെയ്ക്കാനാണ് ദേശാഭിമാനി പത്രം നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെ പഴി ചാരുന്നതെന്ന് എന്‍ ഡബ്ല്യൂ എഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലെ സര്‍ക്കാര്‍ വീഴ്ച മറച്ചുവെയ്ക്കാനാണ് ദേശാഭിമാനി പത്രം നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെ പഴി ചാരുന്നതെന്ന് എന്‍ ഡബ്ല്യൂ എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എസ് വി ഷമീന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ദേശാഭിമാനിയും സിപിഎമ്മും ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്ന സമീപനമാണ് സംഘടന കൈക്കൊണ്ടിട്ടുള്ളത്. പ്രവര്‍ത്തകര്‍ ആരോഗ്യരംഗത്തും മറ്റ് സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ദുഷ്ടലാക്കോടെ ചിന്തിക്കുന്ന ചില കേന്ദ്രങ്ങളാണ് സംഘടനയ്ക്കതിരേ പ്രചാരണം അഴിച്ചുവിടുന്നത്. സര്‍ക്കാരിന്റെ അപ്രായോഗിക നടപടികളും വിവേക ശൂന്യമായ പ്രവര്‍ത്തനങ്ങളുമാണ് കൊറോണ വ്യാപനത്തിന് കാരണമായിട്ടുള്ളത്.

ഇത് മറച്ചുവെയ്ക്കാന്‍ ഒരു ഇരയെ തേടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ന്യൂ മാഹിയില്‍ കൊവിഡ് പോസിറ്റിവായ കുടുംബം എല്ലാ നിലയിലും ആരോഗ്യ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇതുവരെ നിലകൊണ്ടിട്ടുള്ളത്. മറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും അസംബന്ധവും ജനങ്ങളെ ഭയപ്പെടുത്താനുള്ളതുമാണ്. ഇത്തരം നെറികെട്ട മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് ദേശാഭിമാനി വിട്ടുനില്‍ക്കണമെന്നും വ്യാജ പ്രചാരകരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും എസ് വി ഷമീന ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...