തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചനകള്‍. മത്സരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തില്‍ സജീവമാകാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിന്റെ ഭാഗമായി അദ്ദേഹം നേമത്ത് വാടക വീട് എടുത്തിട്ടുണ്ട്.
കഴിഞ്ഞ തവണ പാര്‍ട്ടിക്കതീതമായ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് രാജഗോപാലിന് അവിടെ വിജയിക്കാന്‍ കഴിഞ്ഞത് എന്ന പാര്‍ട്ടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 91 കാരനായ രാജഗോപാലിന് പകരം കുമ്മനത്തിനെ ബിജെപി കളത്തില്‍ ഇറക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് പാര്‍ട്ടിക്ക് ആര്‍ എസ് എസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത.