രാത്രി ഉറക്കത്തിൽ കാലിൽ മസിൽ പിടിക്കാറുണ്ടോ ? പരിഹാര മാർഗ്ഗങ്ങളിതാ

For full experience, Download our mobile application:
Get it on Google Play

രാത്രിയിൽ കാൽ വേദന കാരണം ചിലരെങ്കിലും പെട്ടെന്ന് എഴുന്നേൽക്കാറുണ്ട്. പെട്ടെന്നുള്ള കാലിലെ മസിൽ കയറ്റം പലർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രത്യേകിച്ചും ഉറക്കം നഷ്ടപ്പെടുന്നതാണ് ഇതിൻ്റെ പ്രധാന പ്രശ്നം. പേശികൾ കൃത്യമായ ഇടവേളകളിൽ ചുരുങ്ങുന്നതാണ് ഇത്തരത്തിൽ കാലിലെ മസിലുകൾക്ക് വേദന വരാനുള്ള പ്രധാന കാരണം.
സ്‌ട്രെച് ചെയ്യുക ; കാലിലെ മസിൽ കയറ്റവും വേദനയുമൊക്കെ മാറ്റാൻ സ്ട്രെച്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ഉറങ്ങുന്നതിന് മുൻപ് കാഫ് മസിലുകൾ സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക. കൈകൾ കാൽ വിരലുകളിൽ മുട്ടിക്കുക, ഹാംസ്ട്രിംഗ് പോലുള്ള ലളിതമായ സ്ട്രെച്ചുകൾ ഏറെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് പേശികളെ ഇത്തരത്തിൽ സ്ട്രെച്ച് ചെയ്യുന്നത് ഗുണം ചെയ്യും. വേദന തോന്നുമ്പോൾ തന്നെ മസിലുകൾ സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക.
പൊട്ടാസ്യം ശീലമാക്കുക
ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ഭക്ഷണത്തിലൂടെ കഴിക്കാൻ ശ്രമിക്കുക. ഇത് പല തരത്തിലുള്ള പ്രശ്നങ്ങളും ഒഴിവാക്കും. പ്രത്യേകിച്ച് പേശി വേദന പോലുള്ളവ. ശരീരത്തിലെ പൊട്ടാസ്യത്തിൻ്റെ കുറവ് പേശി വേദനകൾക്ക് കാരണമാകാറുണ്ട്. പഴം, ഓറഞ്ച്, കരിക്കിൻ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. കിഡ്നി രോഗങ്ങൾ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ സഹായം തേടാൻ ശ്രമിക്കുക.
വെള്ളം കുടിയ്ക്കുക
ആവശ്യത്തിൽ അധികം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സഹായിക്കും. നിർജ്ജലീകരണം കാലിലെ വേദനകളുടെ പ്രധാന കാരണമാണ്. പലപ്പോഴും വെള്ളം കുടിക്കാത്തവർക്കാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് മാറ്റാൻ ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ ഇത് ഏറെ സഹായിക്കും.
തണുപ്പോ ചൂടോ പ്രയോഗിക്കുക
വേദന കുറയ്ക്കാൻ തണുപ്പ് അല്ലെങ്കിൽ ചൂട് വെയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഉറങ്ങുന്നതിനുമുമ്പ് കാലുകളിൽ ഒരു ചൂടുള്ള കംപ്രസ് അല്ലെങ്കിൽ ചൂട് പിടിക്കുന്ന പാഡുകളോ മറ്റോ വെയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പിരിമുറുക്കമുള്ള പേശികളെ അയക്കാനും അതുപോലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കാലിലെ വേദന പരിക്കോ മറ്റോ കാരണമാണെങ്കിൽ 15-20 മിനിറ്റ് ഐസ് പായ്ക്ക് പുരട്ടുന്നതും ആശ്വാസം നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...