താനൂര്‍: താനൂര്‍ പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്ത് ബസ് ഇടിച്ചു കയറി. നിര്‍ത്തിയിട്ട കാറില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹില്‍പാലസ് ബസ്സാണ് നിര്‍ത്തിയിട്ട കാറിനു പിന്‍വശം ഇടിച്ചു കയറിയത്. സമീപമുള്ള കൈവരിയില്‍ ഇടിച്ചു നിന്ന കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു.
താനൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാര്‍ വരുന്നത് കണ്ടു ബസ് വെട്ടിച്ചത് കാരണം ആ കാറിന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം ബസ്സില്‍ നിന്ന് ഡീസല്‍ ചോര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരുത്തി.