റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഐത്തല വാർഡിനേയും പതിമൂന്നാം വാർഡ് കോളേജ് തടത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന മങ്കുഴി – സെന്റ് തോമസ് കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരണം പൂർത്തീകരിച്ച റോഡാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, വാർഡ് മെമ്പർമാരായ ബ്രില്ലി ബോബി എബ്രഹാം, സീമാ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം, പാസ്റ്റർ സി.എ തോമസ്, മോനായി പുന്നൂസ്, എബ്രഹാം ചാക്കോ വെമ്മേലിൽ, ചാക്കോ ജോസഫ് ചെറുവട്ടയ്ക്കാട്ട്, മാത്തുക്കുട്ടി ചെറുവട്ടയ്ക്കാട്ട്, ലാലു എബ്രഹാം ചിറ്റേട്ട്, പ്രസാദ് ഗോപാലൻ, ബിജു കുര്യൻ, ബിജു ജോസഫ് വടക്കേമുറിയിൽ, എം.എസ് സാമുവൽ, ഷിജു വാണിയടത്ത്, തോമസ്കുട്ടി എബ്രഹാം, രാജു ചെറുവട്ടക്കാട്ട്, ലിജോ വാണിയടത്ത്, മോൻ ഒറ്റതൈയ്ക്കൽ, സന്തോഷ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.
മങ്കുഴി – സെന്റ് തോമസ് കോളേജ് റോഡ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment