രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും മുന്നോക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഇനി മേല്‍പറഞ്ഞ സംവരണം പ്രാവര്‍ത്തികമാകും.

പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന 550 എംബിബിഎസ് വദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പിജി പഠനത്തിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നേടുന്നതിന് നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും മോദി പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനത്തെ വിശേഷിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...