നിരണം: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യഷൻ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപോലീത്തയുടെ സഹോദരന്‍ പകലോമറ്റം കടപ്പിലാരില്‍ കെ.പി.മാത്യു ( മാത്തുകുട്ടി 84) അന്തരിച്ചു. ഭൗതികശരീരം ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പരേതനായ കടപ്പിലാരില്‍ കെ പി നൈനാന്റെ (പാപ്പച്ചായന്‍) ഭവനത്തില്‍ എത്തിക്കുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് നിരണം ടാബര്‍നാക്കിള്‍ സഭയുടെ സെമിത്തേരിയില്‍ സംസ്ക്കരിക്കും.
ഭാര്യ: കാവുംഭാഗം അഴിയിടത്തുചിറ മാളിയേക്കല്‍ കുടുംബാംഗം അച്ചാമ്മ മാത്യു.
മക്കള്‍: ജോണ്‍സണ്‍, ബാബു (ഇരുവരും ആസ്ട്രേലിയ), സജന്‍, മാത്യു, സന്തോഷ് (കാനഡ), ചാക്കോച്ചന്‍.
മരുമക്കള്‍: സൂസന്‍, സുനിത (ഇരുവരും ആസ്ട്രേലിയ), മേഴ്‌സി, സുജ,ലീന (കാനഡ), അവി.
നിര്യാണത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കേരള അതിഭദ്രാസനം സഹായ മെത്രാന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ അനുശോചിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























