പാലാ: സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. ചുമ്മാര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.
ചരിത്രപണ്ഠിതന്‍, ഗ്രന്ഥകാരന്, പ്രഭാഷകന്‍, വിമര്ശകന്, ലേഖകന്‍, അധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
1989 മുതല്‍ 1996 വരെ കെപിസിസി മെമ്പറായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ പഠന ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിലും കേരള സാഹിത്യ അക്കാഡമി അംഗമായി രണ്ടു തവണയും പ്രവര്‍ത്തിച്ചു.
ഇ.എം.എസിന്റെ ഇസം, സഖാവ് കൃഷ്ണന്‍പിള്ളയെ കടിച്ച പാമ്പ് ആര്, സെന്റ് തോമസ് കോളജ് പാലാ ചരിത്രം, ഇ.എം.എസിനും മാര്‍കിസ്റ്റ് പാര്‍ട്ടിക്കുമെതിരേ, മാര്‍കിസ്റ്റ് പാര്‍ട്ടിയും ആദര്‍ശനിഷ്ഠയും, കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്, കിറ്റ് ഇന്ത്യാ സമരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസ് കേരളത്തില്‍, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഭാര്യ- മറിയമ്മ. മക്കള്‍: തോമസുകുട്ടി, സജിമോള്‍, സിബി, സുനില്‍.