രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:രാഷ്ട്രീയ പ്രവര്‍ത്തകരും അണികൾ അടക്കമുള്ളവരിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരിലും കൊവിഡ് പരിശോധ തുടങ്ങി. 45 വയസിന് മുകളില്‍ പ്രായമുള്ളവരിലെ വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാൻ വാര്‍ഡുകൾ കേന്ദ്രീകരിച്ചുള്ള മാസ് വാക്സിനേഷൻ ക്യാമ്പുകളും സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതരരുടെ എണ്ണം വീണ്ടും കൂടുന്നതിനിടെ പ്രതീക്ഷിച്ച തരത്തില്‍ കൊവിഡ് വാക്സിനേഷൻ മുന്നേറാത്തതിൽ കേരളത്തിന് ആശങ്കയുണ്ട്.

സ്ഥാനാര്‍ഥികള്‍, ഇവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണിപ്പോൾ കൊവിഡ് പരിശോധന. പരിശോധനയുമായി സഹകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും രോഗ ബാധ സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗ ബാധിതരുടെ എണ്ണം ഉയരും.

രണ്ടാം തരംഗത്തില്‍ രോഗ വ്യാപന തീവ്രത കൂടുതലായതിനാല്‍ പരമാവധി വേഗത്തില്‍ പരിശോധന നടത്തി നിരീക്ഷണം ഉറപ്പിക്കാനാണ് ലക്ഷ്യം. രോഗബാധിതരുമായി സന്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക ഈ ഘട്ടത്തില്‍ പ്രായോഗികമല്ല. അതുകൊണ്ട് സ്വയം കരുതലെടുക്കണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. പരിശോധന കൂട്ടുന്നതിനൊപ്പം വാക്സിനേഷൻ കൂട്ടാനും ആരോഗ്യവകുപ്പ് തീവ്ര പരിശ്രമത്തിലാണ്. എന്നാല്‍ വാക്സിനേഷനോട് ജനം അത്ര കണ്ട് സഹകരിക്കുന്നില്ല.

ദിനംപ്രതി രണ്ടരലക്ഷം പേര്‍ക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യമെങ്കിലും ലക്ഷം തികയ്ക്കാൻ പോലും നിലവിൽ കഴിയുന്നില്ല. വാക്സിൻ്റെ ഗുണം, വാക്സീനെടുത്താലും രോഗം വരുന്ന സാഹചര്യം, വാക്സിനോടുള്ള പേടി ഇക്കാര്യങ്ങളിലെല്ലാം ജനത്തെ ബോധവത്കരിക്കാൻ സര്‍ക്കാരിനിതു വരെ കഴിഞ്ഞിട്ടില്ല. വാക്സിനേഷൻ തുടങ്ങി മൂന്ന്മാസം പൂര്‍ത്തിയാക്കുന്ന ഈ സമയത്ത് കേരളത്തില്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...