സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. ചു​മ്മാ​ര്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ലാ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. ചു​മ്മാ​ര്‍ അ​ന്ത​രി​ച്ചു. 88 വയസ്സായിരുന്നു. വാ​ര്‍​ധ്യ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ച​രി​ത്ര​പ​ണ്ഠി​ത​ന്‍, ഗ്ര​ന്ഥ​കാ​ര​ന്‍, പ്ര​ഭാ​ഷ​ക​ന്‍, വി​മ​ര്‍​ശ​ക​ന്‍, ലേ​ഖ​ക​ന്‍, അ​ധ്യാ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യി​രു​ന്നു.

1989 മു​ത​ല്‍ 1996 വ​രെ കെ​പി​സി​സി മെ​മ്പ​റാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും സം​ബ​ന്ധി​ച്ച്‌ എ​ണ്ണ​മ​റ്റ പ​ഠ​ന ക്ലാ​സു​ക​ളും പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അം​ഗ​മാ​യി ര​ണ്ടു ത​വ​ണ​യും പ്ര​വ​ര്‍​ത്തി​ച്ചു.

ഇ.​എം.​എ​സി​ന്‍റെ ഇ​സം, സ​ഖാ​വ് കൃ​ഷ്ണ​ന്‍​പി​ള്ള​യെ ക​ടി​ച്ച പാ​മ്പ് ആ​ര്, സെ​ന്‍റ് തോ​മ​സ് കോ​ളജ് പാ​ലാ ച​രി​ത്രം, ഇ.​എം.​എ​സി​നും മാ​ര്‍​കി​സ്റ്റ് പാ​ര്‍​ട്ടി​ക്കു​മെ​തി​രേ, മാ​ര്‍​കി​സ്റ്റ് പാ​ര്‍​ട്ടി​യും ആ​ദ​ര്‍​ശ​നി​ഷ്ഠ​യും, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ങ്ങോ​ട്ട്, കി​റ്റ് ഇ​ന്ത്യാ സ​മ​ര​വും ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും, കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍, ത​ത്വാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മ​റു​പു​റം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​ കൃ​തി​ക​ള്‍.

ഭാര്യ- മ​റി​യ​മ്മ. മ​ക്ക​ള്‍: തോ​മ​സു​കു​ട്ടി, സ​ജി​മോ​ള്‍, സി​ബി, സു​നി​ല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....