മസ്കറ്റ് : യാക്കോബായ സുറിയാനി സഭയുടെ കമാന്‍ഡറും സലാല സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപക അംഗവും പള്ളിയുടെ വൈസ് പ്രസിഡന്റുമായ പത്തനംതിട്ട – കുളനട പുത്തന്‍പുര തെക്കേതില്‍ കമാന്‍ഡര്‍ പി.ജി. വര്‍ഗീസ് (68) സലാലയില്‍ നിര്യാതനായി. ഭാര്യ പരേതയായ ലിസി വര്‍ഗീസ്. ഏകമകന്: ഡോ. മിഥുന് വര്‍ഗീസ്. മരുമകള്‍: ഡോ. സാറ മിഥുന് . കൊച്ചുമകന്: റയാന് മിഥുന്.
സലാലയിലെ. ഗള്‍ഫ് ട്രേഡിംഗ് കോണ്ട്രാക്ടിംഗ് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കഴിഞ്ഞ നാല്പതു വര്‍ഷമായി സലാലയില്‍ പ്രവാസി ജീവിതം നയിച്ചു വന്നിരുന്ന പി.ജി. വര്‍ഗീസ് സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളുമാണ്. മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കു നല്കിയ സേവനത്തെ മാനിച്ചു കാലം ചെയ്ത പരിശുദ്ധനായ മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാന്‍ഡര്‍ സ്ഥാനം നല്കി ആദരിക്കുകയുണ്ടായി.