കോട്ടയം : നിരീക്ഷണത്തിലിരുന്ന യുവാവ് പ്രസവിച്ചു കിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തി മറ്റു രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രമത്തില്‍. കോട്ടയം രാമപുരത്ത് കഴിഞ്ഞദിവസമാണ് സംഭവം. വിദേശത്ത് നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് പ്രസവിച്ചുകിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ആശുപത്രിയിലെത്തിയത് പരിഭ്രാന്തി പരത്തി. വിദേശത്തുനിന്നും വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെയാണ് പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ആശുപത്രിയില്‍ എത്തിയത്.
അതേസമയം കൊറോണയുടെ തീവ്രത കോട്ടയത്ത് കുറഞ്ഞു വരികയാണ്. ദുബായില്‍ നിന്നും എത്തിയ 60-കാരനെ ഞായറാഴ്ച കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച 176 സാമ്പിളുകളിൽ155 എണ്ണം നെഗറ്റീവാണ്. രണ്ടെണ്ണം പോസിറ്റീവ് . 16 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ട്. ഞായറാഴ്ച ഫലം വന്ന 26 സാമ്പിളുകളിൽ എല്ലാം നെഗറ്റീവ് ആണ്. ഇതില്‍ ഏഴു പേര്‍ വിദേശികളാണ്.