വെള്ളക്കെട്ടിന് പരിഹാരം ; ഓട നിർമ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി വൈക്കം കുത്തു കല്ലുംപടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മാണം ആരംഭിച്ചു. നിർമ്മാണത്തിലിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിന്‍റെ വശത്തു വെള്ളം കെട്ടി നില്‍ക്കുന്നതു മൂലം നാട്ടുകാരും വ്യാപാരികളും വലഞ്ഞിരുന്നു. ഇന്നു ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് കരാർ കമ്പനി തൊഴിലാളികൾ ജെ.സി.ബി.ഉപയോഗിച്ച് വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കാൻ ഓട നിർമ്മാണം ആരംഭിച്ചത്.

സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വശത്തു ഒഴുകി പോകുവാനാവാതെ വെള്ളം കെട്ടി കിടന്നതു മൂലം വ്യാപാരികളും വീട്ടുടമസ്ഥരും
ബുദ്ധിമുട്ടിയിരുന്നു. റോഡിനിരുവശത്തും ഓട ഉണ്ടെന്നാണ് നിര്‍മ്മാണ സമയത്ത് പറഞ്ഞതെങ്കിലും നിർമ്മിച്ചിരുന്നില്ല. ഇതിനു സമീപത്തെ വീട്ടുകാര്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി കയറി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ കുടിവെള്ള വിതരണ പൈപ്പു സ്ഥാപിക്കാനെടുത്ത കുഴിയുമുണ്ട്. അമ്പതു മീറ്ററോളം ദൂരം ഓട നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട് ഈ ഭാഗത്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...