72 ഗോഡ്‌സെമാരെ ‘തൂക്കിലേറ്റി’ യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കയ്പമംഗലം : ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മകമായി തൂക്കിലേറ്റി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്നുപീടികയിലാണ് വേറിട്ട പരിപാടി നടന്നത്. ഗോഡ്സെയെ തൂക്കിക്കൊന്ന് 72 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തില്‍ 72 ഗോഡ്സെമാരുടെ കോലമുണ്ടാക്കി പരസ്യമായി തെരുവില്‍ തൂക്കിലേറ്റുകയായിരുന്നു.

ചരിത്ര വസ്തുതകള്‍ മറച്ചുവെക്കുവാനും വക്രീകരിക്കാനും ശ്രമിക്കുന്ന ആര്‍.എസ്​.എസിനുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പറഞ്ഞു. ഗോഡ്‌സെയെ തൂക്കിലേറ്റിയപ്പോള്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച്‌ പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവെച്ചു. ശേഷം മധുര പലഹാരം വിതരണം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ ഇ.എ. ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷാഹിര്‍ പഴുപറമ്പില്‍, ടി.എം. ഷാഫി, കെ.വി. ചന്ദ്രന്‍, കെ.വി. സുരേഷ് ബാബു, ഫിറോസ് എറിയാട്, ഷാബിന്‍ കയ്പമംഗലം, അഖില്‍ മേനോന്‍, അഫ്സല്‍ എടത്തിരുത്തി, അനസ് ചളിങ്ങാട്, സഹീര്‍ ചെന്ത്രാപ്പിന്നി, ലിജേഷ് പെരിഞ്ഞനം, റമീസ് എടവിലങ്ങ്, സി.കെ. മജീദ്, നജീബ് കാളമുറി, മണി ഉല്ലാസ്, പ്രവിത ഉണ്ണിക്കൃഷണന്‍, ഷെഫി മൂസ, നൗഫിത, സൈനുല്‍ ആബ്ദീന്‍, ദയാല്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...