റാന്നി : ഓടയുടെ മുകളിലെ മേല്‍മൂടി തകര്‍ന്നതു മൂലം കാല്‍നട യാത്ര അപകട ഭീഷണി ഉയര്‍ത്തുന്നു. വൈക്കം ഗവ. എല്‍.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്‍മൂടിയാണ് തകര്‍ന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി സ്കൂള്‍ വളപ്പിനോടു ചേര്‍ന്നാണ് ഓട നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിലേക്ക് ഇറങ്ങുന്നതിന് സമീപം ഓടയ്ക്ക് മേല്‍മൂടി സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഇപ്പോൾ തകര്‍ന്നു കിടക്കുകയാണ്. ഓടയ്ക്ക് മുകളില്‍ മേല്‍മൂടി സ്ഥാപിച്ച് നടപ്പാതയും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ സ്കൂളിലേക്ക് ഇറങ്ങുന്നിടത്ത് ഓടയിലെ സ്ലാബിനു മുകളില്‍ പാറക്കല്ല് ഇട്ടു വഴി അടച്ചിരിക്കുകയാണ്. ഇതുവഴി നടന്നെത്തുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. അടിയന്തരമായി ഓടക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
ഓടയുടെ മേൽമൂടി തകർന്നു ; യാത്രക്കാർ ദുരിതത്തിൽ
RECENT NEWS
Advertisment