പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകർക്കാൻ തന്ത്രങ്ങള്‍ മെനഞ്ഞ മാധ്യമ പ്രവര്‍ത്തകനുനെരെ നിക്ഷേപകരുടെ രോഷപ്രകടനം. ഇയാളെ എവിടെ കണ്ടാലും നിക്ഷേപകര്‍ തെറി വിളിക്കുകയാണ്. ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഇയാള്‍ക്ക് ആവശ്യത്തിന് കിട്ടുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ച ഇയാള്‍ പള്ളിയില്‍ എത്താന്‍ കാത്തിരിക്കുകയാണ് ചിലര്‍. തങ്ങളുടെ നിക്ഷേപം നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദി ഈ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും നിക്ഷേപം പിന്‍ വലിച്ചിട്ടായിരുന്നു ബാങ്ക് പൂട്ടിക്കാനുള്ള ഇയാളുടെ നീക്കം. ഇതാണ് മറ്റുള്ള നിക്ഷേപകരെ ചൊടിപ്പിച്ചത്. പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ ഇയാള്‍ക്കുണ്ടായിരുന്ന സ്വാധീനം ദുരുപയോഗം ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ ഹീനമായ നടപടി. ഇയാളുടെ ഗൂഡതന്ത്രങ്ങള്‍ പത്തനംതിട്ട മീഡിയ ആണ് പുറത്തുകൊണ്ടുവന്നത്. ഇയാളുടെ ചതി പുറംലോകം അറിഞ്ഞതും ഇങ്ങനെയാണ്.
മൈലപ്ര സ്വദേശിയായ ഈ മാധ്യമ പ്രവർത്തകൻ ബാങ്ക് തകര്‍ക്കുവാന്‍ ഗൂഡാലോചന നടത്തിയത് 2021 ഡിസംബർ മാസത്തിലാണ്. മൈലപ്രയിലെ രഹസ്യ സങ്കേതത്തില്‍ ഇയാളുടെ നേതൃത്വത്തില്‍ കൂടിയ കള്ളുകുടി പാര്‍ട്ടിയില്‍ ബാങ്കിലെ ചില ജീവനക്കാരും വിദേശത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയെത്തിയ ഒരു പ്രവാസിയും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധിയും മറ്റുചിലരും ഉണ്ടായിരുന്നതായാണ് വിവരം. പ്രവാസി മൈലപ്ര ബാങ്കിലെ വന്‍ കുടിശ്ശികക്കാരനാണ്.
കള്ളുകുടി കമ്പിനിയിലെ തീരുമാനമാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിച്ചത്. സൂത്രധാരനായ മാധ്യമ പ്രവര്‍ത്തകന്റെ 15 ലക്ഷവും ഒരു കേറ്ററിംഗ് ഉടമയുടെ 75 ലക്ഷവും ഉള്‍പ്പെടെ നാലു കോടിയോളം രൂപയുടെ നിക്ഷേപമാണ് പെട്ടെന്ന് പിന്‍ വലിച്ചത്. കൂടാതെ മൈലപ്ര ബാങ്ക് തകര്‍ന്നുവെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുവേണ്ടി ചരടുവലിച്ചത് മാധ്യമ പ്രവര്‍ത്തകനാണ്. ഇയാള്‍ ആദ്യം മറ്റു മാധ്യമങ്ങളെക്കൊണ്ട് വാര്‍ത്ത ചെയ്യിക്കുകയായിരുന്നു. തനിക്കിതിലൊന്നും പങ്കില്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്‌ഷ്യം.
ഗൂഡലോചനയുടെ ഭാഗമായി നിക്ഷേപകരിൽ ആശങ്ക ഉണ്ടാകുന്നതിനു ബാങ്കിലെ ചില ജീവനക്കാരെ ഉപയോഗിച്ചു നിക്ഷേപകരുടെ രഹസ്യവിവരങ്ങൾ ഇവർ ചോർത്തി പത്രങ്ങള്‍ക്ക് നല്‍കി. വാട്ട്സാപ്പിലൂടെയും ഫോണിലൂടെയും മെസ്സേജ് നൽകി നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി. ഇതോടൊപ്പം പത്രത്തില്‍ കഥകളും എഴുതിവിട്ടു. ചില ജീവനക്കാരും അവരുടെ ബന്ധുക്കളും പണം പിൻവലിച്ചു.
അടുത്ത നാളില്‍ റിട്ടയർ ചെയ്ത ജീവനക്കാരി പെട്ടെന്നാണ് തന്റെയും കുടുംബത്തിൽ പെട്ടവരുടെയും നിക്ഷേപം പിൻവലിച്ചത്. ഇവർ റിട്ടയർമെന്റ് മായി ബന്ധപ്പെട്ട് വീട്ടില്‍ ഒരുക്കിയ വിരുന്നില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട ഗൂഢാലോചനാ സംഘവും പങ്കെടുത്തിരുന്നു. രാത്രിയിൽ നടന്ന പ്രത്യേക മദ്യസൽക്കാരത്തിൽലും പങ്കെടുത്താണ് ഇവര്‍ മടങ്ങിയത്.
ബാങ്കിലെ കുടിശ്ശിഖ പിരിവിനു ഭരണസമിതിയും ജീവനക്കാരും വീടുകളിൽ കയറിയിറങ്ങിയപ്പോൾ ഈ ഗൂഡ സംഘം അവിടെയും രഹസ്യമായി ഇടപെട്ടു. ലോൺ അടക്കേണ്ട എന്ന് ചില ജീവനക്കാരിലൂടെ രഹസ്യമായി സന്ദേശങ്ങള്‍ കൈമാറിയതായാണ് വിവരം. ബാങ്കിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇവരുടെ നടപടി മൂലം താഴെക്കിടയിലുള്ള സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട ചെറിയ തുക പോലും ബാങ്കിന് കൊടുക്കുവാന്‍ കഴിഞ്ഞില്ല. >>> മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് – പ്രതിസന്ധിയുടെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോള്‍ ബാങ്കിലെ ചില ജീവനക്കാരും അവരെ വഴിവിട്ടു സഹായിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിക്കൂട്ടില്‍ >>> തുടരും….