മല്‍ക്കാന്‍ഗിരി : ഒഡീഷയില്‍ ഒരുസംഘം ആളുകള്‍ ക്രൈസ്തവ ബാലനെ കല്ലെറിഞ്ഞു കൊന്നു . നക്സല്‍ ബാധിതമേഖലയായ മല്‍ക്കാന്‍ഗിരി ജില്ലയിലെ കെന്‍ഡുഗുഡ ഗ്രാമത്തിലാണു സംഭവം . കുട്ടിയുടെ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടിയശേഷം സംഘം രക്ഷപ്പെട്ടു.
മൂന്നു ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോകാനാണ് അക്രമികള്‍ ശ്രമിച്ചത് . എന്നാല്‍ രണ്ടുപേര്‍ ഇവരുടെ പിടിയിലകപ്പെടാതെ രക്ഷപെട്ടതോടെ ഏഴാംക്ലാസുകാരനായ സമാരുവിനുനേരെ തിരിയുകയായിരുന്നു. കഴിഞ്ഞ നാലിനാണു കൂട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരു ഡസനോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മതഭ്രാന്തിന്റെ ഭീതിപ്പെടുത്തുന്ന മുഖമാണ് മല്‍ക്കാന്‍ഗിരി സംഭവം തുറന്നുകാട്ടുന്നതെന്നു ക്രൈസ്തവ വിശ്വാസികള്ക്കനേരെ രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്ന പേഴ്സിക്യൂഷന്‍ റിലീഫ് എന്ന സംഘടയുടെ പ്രതിനിധി ഷിബു തോമസ് പ്രതികരിച്ചു . കെന്ഡുഗുഡയിലെ ക്രൈസ്തവ വിശ്വാസികള്‍ വര്‍ഷങ്ങളായി നിരന്തര ഭീഷണിക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട കുട്ടിയും പിതാവും മൂന്നുവര്‍ഷം മുന്‍പാണ് ക്രൈസ്തവ വിശ്വാസികളായത്. ഇതിനുശേഷം അയല്‍വാസികളും പുറത്തുനിന്നുള്ളവരും ഇരുവരെയും നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.