അനധികൃതമായി അതിര്‍ത്തി കടന്ന നാല് തമിഴ്‌നാട് സ്വദേശികളെ അധികൃതര്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാറശാല : പാസോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃതമായി അതിര്‍ത്തി കടന്ന നാല് തമിഴ്‌നാട് സ്വദേശികളെ അമരവിള ചെക്പോസ്റ്റ് എക്‌സസൈസ് അധികൃതര്‍ പിടികൂടി പാറശാല പോലീസിന് കൈമാറി. തമിഴ്നാട്ടില്‍ നിന്ന് ഇടവഴികളിലൂടെ കേരളത്തില്‍ എത്തിയവര്‍ കോട്ടയത്ത് നിന്നെത്തിയ കാറില്‍ കയറി യാത്ര ചെയ്യവെയാണ് ചെക്പോസ്റ്റില്‍ പിടിയിലായത്. പാറശാല പോലീസ് എത്തിയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ അതേ വാഹനത്തില്‍ തന്നെ കളിയിക്കാവിളയില്‍ എത്തിച്ച ശേഷം തമിഴ്നാട് ചെക്പോസ്റ്റ് കടത്തി വിടുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് ജോലി തേടി പോയ മാര്‍ത്താണ്ഡം സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ തിരിച്ചയച്ചെങ്കിലും ഇവരെ കടത്തിക്കൊണ്ട് പോകാനായി കോട്ടയത്ത് നിന്നെത്തിയ കാറിന്റെ ഉടമ കോട്ടയം കുടമാളൂര്‍  സ്വദേശിയായ   ആന്റണി മഹേന്ദ്രന്റെ (44) പേരില്‍ പോലീസ് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...