സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് ഇത്തവണ ട്രോളിംഗ് നിരോധനം. സംസ്ഥാനത്ത് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന 3800 ട്രോൾ ബോട്ടുകളും 600 ഗിൽനെറ്റ്, ചൂണ്ട ബോട്ടുകളും പേഴ്സീൻ വല ഉപയോഗിക്കുന്ന 60 യന്ത്ര വള്ളങ്ങളും ഇന്ന് അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണം.

ലോക്ക്ഡൗൺ ഇളവുകളും പ്രതികൂല കാലാവസ്ഥയും മൂലം കഴിഞ്ഞ ദിവസം മുതലാണ് ബോട്ടുകൾ കടലിൽ പോയിത്തുടങ്ങിയത്. അതും വളരെ കുറച്ച് എണ്ണം മാത്രം. ആയിരത്തിലധികം ബോട്ടുകൾ ഉള്ള തോപ്പുംപടി ഹാർബറിൽ നിന്നും 25 ബോട്ടുകൾ മാത്രമാണ് കടലിൽ പോയി കൊണ്ടിരുന്നത്. തമിഴ്‍നാട്ടിലെ വിവിധ ഭാഗത്ത് നിന്നുള്ള തൊഴിലാളികളാണ് ഇവിടുത്തെ ബോട്ടുകളിൽ ആഴക്കടലിൽ പോകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഇവരെല്ലാം സ്വദേശത്തേക്ക് മടങ്ങി. ട്രോളിംഗ് നിരോധനം നീങ്ങിയാലും മീൻ പൂർണ തോതിൽ എത്താൻ ഒരു മാസമെങ്കിലും വേണ്ടി വരും. ഇത് ഹാർബറുകളിലെ കച്ചവടക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ട്രോളിംഗ് നിരോധനത്തെ അനുകൂലിക്കുന്നവരാണെങ്കിലും കൊവിഡ് കാലത്തുള്ള നിരോധനം തങ്ങളെ പട്ടിണിയിലാക്കുമോയെന്ന പേടിയിലാണിവർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...