ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് ഇന്നലെ രാജ്യം സാക്ഷിയായത്. രാത്രി 7.20ഓടെ നടന്ന അപകടത്തില്‍ ഒരേ സമയത്ത് മൂന്ന് ട്രെയിനുകളാണ് അങ്ങോട്ടും ഇങ്ങോട്ടുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നിലവില്‍ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട ട്രെയിനുകള്‍
ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‍സ്പ്രസ്, യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍
അപകടം നടന്നതിങ്ങനെ
ഉച്ചകഴിഞ്ഞ് 3.20ന് ഷാലിമാർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസ് 6.30നാണ് ബാലസോറിലെത്തിയത്. അവിടെ നിന്ന് യാത്ര തുടര്‍ന്ന ട്രെയിന്‍ രാത്രി 7.20ഓടെ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ആ കൂട്ടിയിടിയില്‍ കോറമാണ്ഡൽ എക്‍സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ് ഇടിച്ചുകയറുകയും ചെയ്തു.